സഭയില്‍ വിഗ്രഹാരാധന എങ്ങനെയുണ്ടായി?
എ.ജെ. എബ്രാഹാം പറയുന്നു: "റോമന്‍ ചക്രവര്‍ത്തി (കോണ്സ്റ്റന്റൈണ്) ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെവിളംബരം മൂലം ക്രിസ്തുവിലുള്ള വിശ്വാസമോ രക്ഷയുടെ അനുഭവമോ ഇല്ലാതെ കൂട്ടമായി സഭയില്‍ വന്നവര്‍ ബാബിലോണിയമതത്തിലുള്ളവരും വിഗ്രഹരാധകരുമായിരുന്നു. വിശ്വാസികളേക്കാള്ഭൂരിപക്ഷം അവിശ്വാസികള്‍ ആയി സഭയില്‍. വിഗ്രഹത്തിന്റെ മുമ്പില്‍ ആരാധിച്ചവര്‍ക്ക് സഭയില്‍ ഒന്നും കണ്ട് ആരാധിക്കാനില്ലാതെവന്നപ്പോള് പലരും പിന്മാറി പോകാന്‍ തുടങ്ങി. അപ്പോള്‍ കുട്ടിയേയുംകൊണ്ടിരിക്കുന്ന മഡോണാക്ക ് പകരം ഉണ്ണിമിശിഹായുടെയും കന്യാമറിയാമിന്റെയും രൂപം ഉണ്ടാക്കിവെച്ചു. അനേകംദേവന്മാരെ ആരാധിച്ച് വന്നവര്‍ക്ക് ഒരു രൂപം സാരമില്ലല്ലോ? അപ്പോള്‍ യേശുക്രിസ്തുവിന്റെ രൂപം, ശ്ളീഹന്മാരുടെ രൂപം എന്നിവപള്ളികളില് സ്ഥാനം പിടിച്ചു. നിമ്രോദ് സൂര്യദേവന്റെ അവതാരമെന്ന് സ്വയം അവകാശപ്പെട്ടവന് അദ്ദേഹത്തെ ശേമ്യവംശക്കാര്കൊന്നു. അദ്ദേഹത്തിന്‍െ മരണശേഷം അവന്റെ ഭാര്യ ഒരു കുട്ടിയെ പ്രസവിച്ചു. ആ കുട്ടി നിമോദ് വീണ്ടും അവതരിച്ചതെന്ന് ജനങ്ങളെ പഠിപ്പിച്ചു. കല്‍ദായ രാജ്ഞിയായ അവരേയും കുട്ടിയേയുംജനങ്ങള് ആരാധിച്ചു. അവള് മകനെ എടുത്തുകൊണ്ട് നില്ക്കുന്നവിഗ്രഹമുണ്ടാക്കി ജനങ്ങള്‍ അതിനേയും ആരാധിച്ചു''. ('ക്രൈസ്തവസഭയിലെ ദുരാചാരങ്ങളും സഭാചരിത്രസംഗ്രഹവും'-എ.ജെ.എബ്രഹാം)ക്രൈസ്തവസഭയുടെ ഇന്നത്തെ വിഗ്രഹാരാധന ദൈവകല്പ്പനയുടെ നഗ്നമായ ലംഘനവും ധിക്കാരവുമാണ്. ഇതേപ്പറ്റിബൈബിള് എന്ത് പറഞ്ഞുവെന്ന് നോക്കാം:'ആകാശത്തിന് കീഴിലുള്ളതോ, ഭൂമിയിലുള്ളതോ, വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുത്' (ആവര്‍ത്തനം 4:10-19).'എന്റെ സന്നിധിയില്‍ വെള്ളികൊണ്ടോ പൊന്നുകൊണ്ടോ ഉള്ളദേവന്മാരെ ഉണ്ടാക്കരുത് (പുറപ്പാട്: 20:25).വിഗ്രഹങ്ങള്‍ കാണുകയോ കേള്‍ക്കുകയോ മണക്കുകയോസ്പര്ശിക്കുകയോ നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല'(സങ്കീ: 115).'വിഗ്രഹങ്ങളോട് അകന്ന് സൂക്ഷിച്ചുകൊള്ളുവിന്‍' (യോഹ8:21).'വിഗ്രഹാരാധികള് സ്വര്ഗ്ഗരാജ്യത്തിന് പുറത്ത്' (വെളിപ്പാട് 22:25).മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കരുതെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു: 'മരിച്ചുപോയവരും മൌനതയില്‍ ഇറങ്ങിയവരും യഹോവയെ സ്തുതിക്ക ുന്നില്ല' (സങ്കീര്‍ത്തനം: 115:17).'സൈന്യങ്ങളുടെ യഹോവേ നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ഭാഗ്യവാന്‍' (സങ്കീ: 84:12).ഭൂമിയെ സൃഷ്ടിച്ച കര്‍ത്താവ് അതിനെ രൂപപ്പെടുത്തി പ്രതിഷ്ഠിച്ച കര്‍ത്താവ് അരുള്‍ ചെയ്യുന്നു: 'എന്നോട് വിളിച്ച് അപേക്ഷിക്കൂ.ഞാന്‍ നിനക്ക് ഉത്തരം അരുളും. നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവുംഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിന്നെ അറിയിക്കും' (യിരമ്യ 33:3).യേശുക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചതും ദൈവത്തോട് മാത്രംപ്രാര്ത്ഥിക്കാനാണ് (ലൂക്കോസ് 11:2-13).മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കാനോ, അവരുടെ ബിംബമുണ്ടാക്കി അവയോട് സഹായം അപേക്ഷിക്കാനോ ഒരു പ്രവാചകനുംപഠിപ്പിച്ചിട്ടില്ല; അതിനുള്ള യാതൊരു സൂചനകളും ബൈബിളില്കണ്ടെത്താന് സാധ്യവുമല്ല.'കുമ്പസാരം' എന്ന കൂദാശയെപ്പറ്റി റോമന്‍ കാത്തലിക് ക്രിസ്ത്യാനികള്‍ക്കിടയില്‍ തന്നെ വളരെ ഭിന്നിപ്പുണ്ട്. വിശ്വാസികളില്പലരും അതില്‍ വിശ്വാസമില്ലാത്തവരാണ്. എങ്കിലും അത് സഭയുടെഒരു നിര്‍ബന്ധ കല്പ്പനയായതിനാല് വര്‍ഷത്തില്‍ ഒന്നോ രണ്ടോപ്രാവശ്യം ജനങ്ങള്‍ ആചരിക്കാറുണ്ട്.മനുഷ്യരെ ഒരുതരത്തിലും ദൈവത്തിലേക്ക് അടുപ്പിക്കാതിരിക്കാ12 13ക്രിസ്തുമതത്തില്‍ നിന്ന് ക്രിസ്തുവിന്റെ മതത്തിലേക്ക് ക്രിസ്തുമതത്തില്‍ നിന്ന് ക്രിസ്തുവിന്റെ മതത്തിലേക്ക്ന് പുരോഹിതന്മാര് സൃഷ്ടിച്ച ഒരു അനാചാരമാണ് കുമ്പസാരം.എത്ര പാപം ചെയ്താലും പേടിക്കേണ്ട, പുരോഹിതനോട് പോയിപറഞ്ഞാല്‍ പൊറുത്തുകിട്ടുമെങ്കില് ഒരാള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിന് എന്താണ് തടസം?യേശുവിന് പാപങ്ങള്‍ മോചിപ്പിക്കാന്‍ അധികാരമുണ്ടായിരുന്നു.അതിനാല്‍ യേശുവിന്റെ സ്ഥാനത്ത് നില്ക്കുന്ന ഞങ്ങള്‍ക്കും അതിനുള്ള അധികാരമുണ്ട് എന്ന് പുരോഹിതര്‍ വാദിക്കുമായിരിക്കാം.പക്ഷേ യേശുവിന് അതിനുള്ള അധികാരമുണ്ടായിരുന്നില്ല എന്നാണ്ബൈബിള് പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ മനസിലാക്കാന്‍ കഴിയുക:'ഭൂമിയിലെ പാപങ്ങള്‍ മോചിപ്പിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിന്' (മത്തായി: 9:6).ഇതൊരിക്കലും യേശുവിന് മാത്രം സവിശേഷമായി കിട്ടിയ അധികാരമല്ല. മറിച്ച് എല്ലാ ദൈവദൂതന്മാര്ക്കും അവരുടെ ജനങ്ങള്‍ക്ക്വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിക്കാന്‍ കല്പ്പിക്കപ്പെട്ടിരുന്നു.പഴയ നിയമ പുസ്തകങ്ങളിലുടനീളം പ്രവാചകന്മാര് തങ്ങളുടെജനങ്ങള്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും പാപമോചനം കിട്ടുന്നതുംനമുക്ക് കാണാന്‍ കഴിയും.യേശു ഒരിക്കലും സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല. ദൈവം അദ്ദേഹത്തോട് കല്‍പ്പിക്കുന്നത് ജനങ്ങളോട് പറയുക എന്നതായിരുന്നുയേശുവിന്റെ രീതി. നമുക്ക് ചില വചനങ്ങള്‍ പരിശോധിക്കാം.'നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല. എന്റെ പിതാവിന്േറതത്രേ' (യോഹന്നാന് 14:24).'ഞാന്‍ നിങ്ങളോട് പറയുന്ന വചനം സ്വയമായിട്ടല്ല പറയുന്നത്.പിതാവ് എന്നില്‍ വസിച്ചുകൊണ്ട് പ്രവൃത്തി ചെയ്യുന്നു' (യോഹ14:10).യേശുവിലൂടെ ദൈവം സംസാരിക്കുന്നതായിട്ട് മാത്രമേ നമുക്ക്മനസിലാക്കാന് കഴിയുകയുള്ളൂ.യേശുവിന് പാപമോചന അധികാരമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ക്രൂശിച്ചപ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നോ?'പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. അതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (ലൂക്കോസ് 23:24).യേശു ക്രിസ്തുവിന്റെ കൂടെ ആദ്യാവസാനം നടന്ന ക്രിസ്തുശിഷ്യന്മാര് ഒരിക്കലും യേശുവിനോട് പാപമോചനം തേടിയതായികാണാന് കഴിയില്ല. യേശു അവരെ പഠിപ്പിച്ചത് സ്വര്ഗ്ഗസ്ഥനായദൈവത്തില് നിന്ന് പാപമോചനം നേടാനാണ്. അതിനുള്ള അധികാരംഅവങ്കല് മാത്രം നിക്ഷിപ്തമാണ്. ലൂക്ക 11:4 പരിശോധിച്ചാല്നമുക്ക് മനസിലാക്കാം അത്: 'ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോട്ക്ഷമിക്കണമേ' എന്നാണല്ലോ യേശു പഠിപ്പിച്ച പ്രാര്‍ത്ഥന.ഒരു മനുഷ്യനോട് ചെയ്ത തെറ്റുകള്‍ക്ക് അവനില്‍ നിന്ന് പാപമോചനം തേടണമെന്നും (ലൂക്കാ 17:3, 4) ദൈവത്തോട് ചെയ്തതെറ്റുകള്‍ക്ക് ദൈവത്തില്‍ നിന്ന് പാപമോചനം തേടണമെന്നുംബൈബിള് പറയുന്നു. ദാവീദ് ദൈവത്തോട് പാപമോചനം നടത്തി(സങ്കീ: 51:74), പാപങ്ങള്‍ ദൈവം പൊറുക്കുന്നു (സങ്കീ: 32 1-3).ഇസ്രായേല്‍ ജനം ദൈവത്തോട് പാപമോചനം തേടണം (സംഖ്യാ:5: 6, 7). ദാനിയേല്‍ നേരിട്ട് ദൈവത്തോട് പാപമോചനം തേടുന്നു(ദാനിയല്‍: 9:8-20). ഇനിയും നിരവധി ഉദാഹരണങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും.
Tuesday, June 2, 2009
Subscribe to:
Comments (Atom)
